Skip to main content

നവ കേരള സദസ്സ്;നിവേദനം  സമർപ്പിച്ച വയോധികയുടെ  പ്രശ്നത്തിനു പരിഹാരം 

 

പെരുമ്പാവൂർ നിയോജക മണ്ഡലതല നവകേരള സദസ്സിൽ നൽകിയ നിവേദനത്തിന്     പരിഹാരം. ഒക്കൽ മാടപ്പിള്ളി വീട്ടിൽ രാധ പത്മനാഭനാണ് വസ്തു പോക്കുവരവ് സംബന്ധിച്ച നിവേദനത്തിൽ  അടിയന്തര നടപടി ഉണ്ടായത്.

 വിധവയായ ഇവർക്ക് മൂന്ന് പെണ്മക്കൾ മാത്രമാണുള്ളത്. മക്കളുടെ വിവാഹശേഷം മറ്റ് ആശ്രയങ്ങൾ ഒന്നുമില്ലാതെയാണ് ഇവർ കഴിയുന്നത്.  പെൻഷൻ മാത്രമായിരുന്നു ഏക വരുമാനം.  തന്റെ പേരിലുള്ള 12 സെന്റ് ഭൂമി പോക്ക് വരവ് ചെയ്യുന്നതിന്  ബന്ധപ്പെട്ട ഓഫീസുകൾ കയറിയിറങ്ങുന്നതിന് പ്രായാധിക്യം മൂലം ബുദ്ധിമുട്ട് നേരിട്ടു. അതിനെ തുടർന്നാണ് പെരുമ്പാവൂർ നവ കേരള സദസ്സിൽ പരാതി നൽകിയത്.

 നവ കേരള സദസ്സ് വഴി ചേലാമറ്റം വില്ലേജ് ഓഫീസിൽ ലഭിച്ച അപേക്ഷയിൽ ഒരു മാസത്തിനകം തീർപ്പുണ്ടായി. ബന്ധപ്പെട്ട രേഖകളും ചട്ടങ്ങളും പരിശോധിച്ച് വസ്തു പോക്കുവരവ്  ചെയ്തു നൽകുകയും കരം സ്വീകരിക്കുകയും ചെയ്തു.

date