Skip to main content

നവ കേരള സദസ്സ്: 42 മുൻഗണനാ കാർഡുകൾ അനുവദിച്ചു

 

കൊച്ചി നവ കേരള സദസ്സിൽ അപേക്ഷ സമർപ്പിച്ചത് വഴി 42 പേർക്ക് മുൻഗണന റേഷൻ കാർഡുകൾ അനുവദിച്ചു. കൊച്ചി താലൂക്ക് സപ്ലൈ ഓഫീസിൽ ലഭിച്ച അപേക്ഷകൾ പ്രകാരം രണ്ടുപേർക്കും സിറ്റി റേഷനിങ് ഓഫീസിൽ ലഭിച്ച അപേക്ഷകൾ പ്രകാരം 40 പേർക്കുമാണ് മുൻഗണന കാർഡുകൾ അനുവദിച്ചത്.  ഇതിൽ നാലുപേർ കാർഡുകൾ കൈപ്പറ്റി. ബാക്കിയുള്ളവർക്ക് ഫെബ്രുവരി അഞ്ചിന് ശേഷം അക്ഷയ വഴി കാർഡുകൾ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. 

കൊച്ചി താലൂക്ക് സപ്ലൈ ഓഫീസിൽ ലഭിച്ച 213 പരാതികളിൽ 6 അതിദരിദ്ര കാർഡുകളും 75 ചുവപ്പ് കാർഡുകളും അനുവദിക്കുന്നതിന് ശുപാർശ ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന പരാതികൾ പരിശോധിച്ചു വരികയാണ്. സിറ്റി റേഷനിങ് ഓഫീസിൽ ലഭിച്ച 82 പരാതികളിൽ മൂന്ന് മഞ്ഞ കാർഡുകളും 37 നീല കാർഡുകളും അനുവദിക്കുന്നതിന് ശുപാർശ ചെയ്തിട്ടുണ്ട്. 

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികൾക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കും പ്രത്യേക പരിഗണന നൽകിയാണ് കാർഡുകൾ അനുവദിക്കുന്നത്.

പുതിയ റേഷൻ കാർഡ് അനുവദിക്കുന്നതും, പേര് ചേർക്കുന്നതും, പേര് ഒഴിവാക്കുന്നതും, പേരിലെ തെറ്റുകൾ തിരുത്തുന്നതിനും, കുടുംബ പ്രശ്നങ്ങളാൽ ഒന്നിൽ കൂടുതൽ കാർഡുകൾ അനുവദിക്കുന്നതും സംബന്ധിച്ച   അപേക്ഷകളാണ് കൊച്ചി സപ്ലൈ ഓഫീസുകളിൽ ലഭിച്ചത്. ഡിസംബർ 8ന് ഫോർട്ട് കൊച്ചി വെളി മൈതാനത്തായിരുന്നു കൊച്ചി നവകേരള സദസ്സ് നടന്നത്.

date