Skip to main content

ദന്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ലഹരി വിരുദ്ധ നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ ഹൈസ്‌കൂള്‍ - ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ദന്തപരിശോധനയും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ തൃശ്ശൂര്‍ ബ്രാഞ്ചിന്റേയും പൊതു വിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്. സി.ഡി.എച്ച് കണ്‍വീനര്‍ ഡോ. ഗോകുല്‍ വിനായകന്റെ നേതൃത്വത്തില്‍ പത്തോളം ഡോക്ടര്‍മാര്‍ കുട്ടികളെ പരിശോധിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ തൃശ്ശൂര്‍ ബ്രാഞ്ച് പ്രസിഡന്റ് ഡോ. തമീം, തൃശ്ശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എ. അന്‍സാര്‍, ഡിവിഷന്‍ കൗണ്‍സിലര്‍ റജി ജോയ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം. ജയലക്ഷ്മി, പ്രധാനാധ്യാപിക ഡോ. സംഗീത കെ.കെ.പി തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂളുകളില്‍ നിന്നുള്ള 650 ല്‍പ്പരം വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ഫെബ്രുവരി 7 ന് വൈലോപ്പിള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അടുത്ത ക്യാമ്പ് നടക്കും.

date