Skip to main content

സംരംഭകത്വ ശില്‍പശാല സംഘടിപ്പിക്കുന്നു

ബേക്കറി ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ അഞ്ച് ദിവസത്തെ സംരംഭകത്വ ശില്‍പശാല സംഘടിപ്പിക്കുന്നു. എറണാകുളം ജില്ലയിലെ കളമശ്ശേരിയിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് (കീഡ്) ക്യാമ്പസ്സില്‍ ഫെബ്രുവരി 6 മുതല്‍ 10 വരെയാണ് പരിശീലനം നടക്കുന്നത്. താത്പര്യമുള്ളവര്‍ ഫെബ്രവരി 3 നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

ഫുഡ് സേഫ്റ്റി ട്രെയിനിങ് ആന്റ് സര്‍ട്ടിഫിക്കറ്റ് (ഫോസ്ടാക്) ലഭിക്കുന്ന പരിശീലനത്തില്‍ വിദഗ്ദ്ധര്‍ നയിക്കുന്ന ബേക്കറി ഉല്‍പ്പന്ന നിര്‍മ്മാണത്തിന്റെ തിയറി ക്ലാസും പ്രായോഗിക പരിശീലനവും, വിവിധ സര്‍ക്കാര്‍ പദ്ധതികളും, ബാങ്കില്‍ നിന്ന് ലഭിക്കുന്ന സഹായങ്ങളും തുടങ്ങിയ ക്ലാസ്സുകളും നല്‍കും.  തിരെഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്ക് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2532890, 2550322, 9946942210.

date