Skip to main content

കയര്‍ ഭൂവസ്ത്ര വിതാനം ജില്ലാതല സെമിനാര്‍ ഫെബ്രുവരി 3 ന്

ജില്ലാ കയര്‍ പ്രോജക്ട് ഓഫീസിന്റെ നേതൃത്വത്തില്‍ കയര്‍ ഭൂവസ്ത്ര വിതാനം പദ്ധതി ജില്ലാതല ഏകദിന സെമിനാര്‍ ഫെബ്രുവരി 3 ന് രാവിലെ 11 മണിക്ക് ചെമ്പുക്കാവ് വ്യാപാരഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ പി. ബാലചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ മുഖ്യാതിഥിയാവും. എംജിഎന്‍ആര്‍ഇജിഎസ് ജോയിന്റ് ഡയറക്ടര്‍ ആന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എം.കെ ഉഷ മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പ്പറേഷന്‍ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറി, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും.

date