Skip to main content

ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു

കോര്‍പറേഷനിലെ ബി പി എല്‍ വിഭാഗത്തില്‍പ്പെട്ട മത്സ്യതൊഴിലാളികളുടെ മക്കള്‍ക്കുള്ള ലാപ്പ്‌ടോപ്പ് വിതരണോദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. മത്സ്യത്തൊഴിലാളി കുടുബങ്ങളിലെ വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മേയര്‍ പറഞ്ഞു. കോര്‍പ്പറേഷന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75 വിദ്യാര്‍ഥികള്‍ക്ക് 29,22,000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.

മത്സ്യത്തൊഴിലാളി/അനുബന്ധ മത്സ്യത്തൊഴിലാളി/മത്സ്യത്തൊഴിലാളി പെന്‍ഷന്‍ കുടുബങ്ങളിലെ ബിരുദ ബിരുദാനന്തര വിദ്യാഥികളെയാണ് ആനുകൂല്യത്തിനായി പരിഗണിച്ചത്.

ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷരായ എസ് ഗീതാകുമാരി, എസ് ജയന്‍, സജീവ് സോമന്‍, സുജാ കൃഷ്ണന്‍, എസ് സവിതാ ദേവി, എഫ് ഇ ഒ സ്മിത, പ്ലാനിങ് സൂപ്രണ്ട് ഷാജു ജോര്‍ജ്, കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date