Skip to main content

ലോഞ്ച് പാഡ്- സംരംഭകത്വ വർക്ക്ഷോപ്പ്

പുതിയ സംരംഭം തുടങ്ങാൻ താൽപ്പര്യപ്പെടുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് 5 ദിവസത്തെ വർക്ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകൻ/ സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് ഫെബ്രുവരി 19 മുതൽ 23 വരെ താവക്കരയിലുള്ള കണ്ണൂർ സർവകലാശാലയുടെ സ്റ്റുഡന്റ് അമിനിറ്റിസ് സെന്ററിൽ വച്ച് നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാം. പുതിയ സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്ന വിധം, സെയിൽസ് മാർക്കറ്റിങ്ങ്ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി.എസ്.ടിസംരംഭം തുടങ്ങാനാവശ്യമായ ലൈസൻസുകൾവിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടൽതുടങ്ങിയ നിരവധി സെക്ഷനുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്താത്പര്യമുള്ളവർ http://kied.info/training-calender/  എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി ഫെബ്രുവരി 16ന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ മാത്രം ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക0484 2532890/ 2550322/9633050143.

പി.എൻ.എക്‌സ്. 622/2024

 

date