Skip to main content

അച്ചടി ജോലികൾക്ക് പ്രൊപ്പോസൽ ക്ഷണിച്ചു

ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സംസ്ഥാന സർക്കാരിനു വേണ്ടി സംഘടിപ്പിക്കുന്ന വിവിധ കാമ്പയിനുകളുടെ പ്രചാരണത്തിനാവശ്യമായ ബ്രോഷറുകൾബുക്‌ലെറ്റുകൾക്ഷണക്കത്തുകൾകോഫി ടേബിൾ ബുക്കുകൾ എന്നിങ്ങനെയുള്ളവയുടെ അച്ചടി നിർവഹിക്കുന്നതിന് ഏജൻസികളെ എംപാനൽ ചെയ്യുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു.

അഞ്ച് വർഷത്തെ പ്രവർത്തന പരിചയമുണ്ടായിരിക്കണം. ഒരു കോടി രൂപയുടെ വാർഷിക ടേണോവറുള്ള സ്ഥാപനമായിരിക്കണം. സിംഗിൾ കളർ ഡബിൾ ഡമ്മിഫോർ കളർ ഡബിൾ ഡമ്മി ഷീറ്റ്ഫെഡ് ഓഫ്സെറ്റ്ഓട്ടോമാറ്റിക് ഫോൾഡിംഗ് മെഷീൻഫ്ളോലൈൻ ബൈൻഡിംഗ് മെഷീൻഹൈസ്പീഡ് കളർ ഡിജിറ്റൽ പ്രിന്റർ സൗകര്യങ്ങളുള്ള സ്ഥാപനമായിരിക്കണം.

യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതമുള്ള പ്രൊപ്പോസലുകൾ 20 ദിവസത്തിനകം ഡയറക്ടർഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ്സൗത്ത് ബ്ളോക്ക്ഗവ. സെക്രട്ടേറിയറ്റ്തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.

പി.എൻ.എക്‌സ്. 623/2024

date