Skip to main content

ദേശീയ വിര വിമുക്ത ദിനം: ജില്ലാ തല പരിപാടി സംഘടിപ്പിച്ചു

 

റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു

 ദേശീയ വിര വിമുക്ത ദിനവുമായി ബന്ധപ്പെട്ട് ജില്ലാതല പരിപാടി സംഘടിപ്പിച്ചു. കാലടി ശ്രീ ശാരദ വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ റോജി. എം. ജോൺ എം.എൽ.എ പരിപാടി  ഉദ്ഘാടനം ചെയ്തു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ അധ്യക്ഷത വഹിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസ് ,  നാഷണൽ ഹെൽത്ത് മിഷൻ, കാലടി സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.  കുട്ടികളിൽ പോഷകക്കുറവിനും വിളർച്ചയ്ക്കും കാരണമാകുന്ന വിരബാധ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ്  പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ കുട്ടികൾക്ക് ആൾബെൻ്റസോൾ ഗുളികകൾ  വിതരണം ചെയ്തു.  1 മുതൽ 19 വയസ് വരെയുള്ള കുട്ടികൾക്കായി  ദേശീയതലത്തിൽ സ്കൂളുകളും അംഗൻവാടികളും  കേന്ദ്രീകരിച്ച് വിരനിവാരണത്തിനായി ഒരേ ദിവസം ആൾബെൻ്റസോൾ ഗുളികകൾ നൽകുക  എന്ന ലക്ഷ്യത്തോടെയാണ്  വിര വിമുക്ത ദിനം ആചരിക്കുന്നത്. 

ചടങ്ങിൽ ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. കെ.എൻ സതീഷ് മുഖ്യ പ്രഭാഷണം നടത്തി. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കാവുങ്ങ പ്രതിജ്ഞ ചൊല്ലി കൊടുത്തു, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സി.രോഹിണി ദിനാചരണ സന്ദേശം നൽകി.

 കാലടി ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്  ഷൈജൻ തോട്ടപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ 
ചൊവ്വരാൻ, ഗ്രാമപഞ്ചായത്ത് അംഗം ബിനോയ് കൂരൻ,  ശ്രീ ശാരദ വിദ്യാലയം പ്രിൻസിപ്പൽ ഡോ. ദീപ ചന്ദ്രൻ, നാഷണൽ ഒബ്സെർവർ ഡോ. റിയാ അഹൂജ, ജില്ലാ  മീഡിയ എഡ്യൂക്കേഷണൽ ഓഫീസർ സി. എം ശ്രീജ , ടെക്നിക്കൽ അസിസ്റ്റന്റ് പി.എസ് സുധീർ , എം.സി.എച്ച് ഓഫീസർ റഷീദാ ബീവി,  കാലടി സാമൂഹ്യാരോഗ്യ കേന്ദ്രം  മെഡിക്കൽ ഓഫീസർ ഡോ. നസീമ നജീബ് തുടങ്ങിയവർ പങ്കെടുത്തു.

date