Skip to main content
മാധ്യമ ശില്പശാല

കുഷ്ഠരോഗനിർമ്മാർജ്ജനവും മറ്റ് പകർച്ചവ്യാധി പ്രതിരോധവും- മാധ്യമങ്ങൾക്കുള്ള പങ്ക് :ഏകദിന മാധ്യമ ശില്പശാല

എറണാകുളം ജില്ലാ ആരോഗ്യവകുപ്പും പബ്ലിക് റിലേഷൻസ് വകുപ്പും എറണാകുളം പ്രസ്സ് ക്ലബ്ബും  സംയുക്തമായി ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി കുഷ്ടരോഗനിർമാർജ്ജനത്തിലും മറ്റ് പകർച്ചവ്യാധിപ്രതിരോധത്തിലും മാധ്യമങ്ങൾക്കുള്ള പങ്ക്  എന്ന വിഷയത്തില്‍ ഏകദിന മാധ്യമ ശില്പശാല എറണാകുളം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ  2024 ഫെബ്രുവരി 17  ശനിയാഴ്ച രാവിലെ 11.00 മുതൽ ഉച്ചയ്ക്ക് 1.00 മണി വരെ സംഘടിപ്പിക്കുകയാണ്.   കുഷ്ഠരോഗനിർമ്മാർജ്ജനത്തിൽ നിലവിൽ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, മിഥ്യാധാരണകൾ, സാമൂഹിക അവജ്ഞ എന്നീ വിഷയത്തിലും ജില്ലയിൽ ആരോഗ്യരംഗത്തു പ്രധാന വെല്ലുവിളികളായ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെയുള്ള പ്രതിരോധത്തിൽ ജനങ്ങളിൽ ശാസ്ത്രീയ അവബോധവും   വ്യക്തിശുചിത്വവും പരിസരശുചിത്വവും മികച്ച ആരോഗ്യശീലങ്ങളും ജീവിതരീതിയുടെ ഭാഗമാക്കി മാറ്റുവാൻ മാധ്യമങ്ങൾക്കുള്ള വലിയ പങ്കിനെക്കുറിച്ചും  ശില്‍പശാലയില്‍ വിദഗ്ദ്ധര്‍ സംസാരിക്കും. കൂടാതെ ജില്ലയിലെ പകർച്ചവ്യാധിപ്രതിരോധം ഊർജ്ജിതമാക്കുന്നതിൽ മാധ്യമപ്രവർത്തകർക്കുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനും തുടർന്നുള്ള കൂട്ടായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനെ സംബന്ധിച്ചുള്ള  ചർച്ചയിലേക്കും  മാധ്യമപ്രവർത്തകരെ സ്വാഗതം ചെയ്യുന്നു. 

07/02/24
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം )
എറണാകുളം

date