Skip to main content

കലാഭവന്‍മണി മെമ്മോറിയല്‍ നാടന്‍പാട്ട് മത്സരം

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യൂത്ത്/യുവ/അവളിടം ക്ലബ്ബുകള്‍ കലാഭവന്‍ മണി മെമ്മോറിയല്‍ നാടന്‍പാട്ട് മത്സരം നടത്തുന്നു. ജില്ലകളിലെ മത്സരാര്‍ത്ഥികളില്‍ നിന്നും മികച്ച മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 25,000, 10,000, 5,000 രൂപ വീതം പ്രൈസ്മണിയായി നല്‍കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. ഓഫ്‌ലൈനായാണ് പരിപാടികള്‍.

സംസ്ഥാനതലത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 1,00,000, 75,000, 50,000- വീതം പ്രൈസ്മണി നല്‍കും. ടീമിലെ അംഗങ്ങള്‍ 18 നും 40 നും മദ്ധ്യേ പ്രായമുള്ളവാരായിരിക്കണം. പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 10 ആയിരിക്കണം, സമയം 10 മിനിറ്റ്. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ പഞ്ചായത്ത് ഓഫീസ്, തേവള്ളി, കൊല്ലം വിലാസത്തില്‍ ഫെബ്രുവരി 26നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0474-278440, 9447408609.

date