Skip to main content

നിരോധനം ഏര്‍പ്പെടുത്തി

ശാസ്താംകോട്ട തടാകത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ട ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത്. 10, 11,12,19 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലുള്ള ഖനനം മണലൂറ്റ്, പടിഞ്ഞാറെ കല്ലട വില്ലേജിലെയും മൈനാഗപ്പള്ളി വില്ലേജിലെയും സമാനപ്രവര്‍ത്തനങ്ങള്‍, തടാകംമലിനപ്പെടുത്തല്‍ എന്നിവ ഫെബ്രുവരി 25 മുതല്‍ നാല് മാസത്തേക്ക് നിരോധിച്ചു. ശാസ്താംകോട്ട തടാകവും വൃഷ്ടിപ്രദേശങ്ങളും സംരക്ഷിത മേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

date