Skip to main content

എടവനക്കാട് പഞ്ചായത്തിലെ വാർഡ് 11ൽ ഉപതിരഞ്ഞെടുപ്പ് പൂർത്തിയായി

 

80.29 % പോളിംഗ് രേഖപ്പെടുത്തി

എടവനക്കാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 11ൽ (നേതാജി) ഉപതിരഞ്ഞെടുപ്പ് നടന്നു. രാവിലെ 7 മുതൽ വൈകിട്ട് 6 വരെ നടന്ന വോട്ടെടുപ്പിൽ 80.29% പോളിംഗ് രേഖപ്പെടുത്തി. 

റിട്ടേണിംഗ് ഓഫീസർ എം.കെ ഷൈനമോളുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മൂന്നു സ്ഥാനാർഥികളാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചത്. വോട്ടെണ്ണൽ വെള്ളിയാഴ്ച (ഫെബ്രുവരി 23) രാവിലെ 10ന് നടക്കും. വോട്ടെണ്ണൽ ഫലം www.sec.kerala.gov.in സൈറ്റിലെ TRENDൽ ലഭ്യമാകും.

date