Skip to main content

നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് : വോട്ടെടുപ്പ് പൂർത്തിയായി

 

നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 11 ( കൽപ്പകനഗർ ) ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് പൂർത്തിയായി . രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ നടന്ന വോട്ടെടുപ്പിൽ 78.52 ശതമാനം പോളിംഗ് രേഖപ്പെടുത്തി. എൻ. എസ് അർച്ചന (സി. പി. ഐ. എം ), നീതു ജയേഷ് (ബി.ജെ.പി), സ്വാതി ശിവൻ (കോൺഗ്രസ്‌ ) എന്നിവരാണ്  സ്ഥാനാർത്ഥികൾ. റിട്ടേണിംഗ് ഓഫീസറായ പിഡബ്ല്യുഡി റോഡ്സ് ആലുവ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലാണ് വോട്ടെടുപ്പ് നടന്നത്.  വെള്ളിയാഴ്ച (ഫെബ്രുവരി 23 )രാവിലെ 10 മുതൽ നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിൽ വോട്ടെണ്ണൽ നടക്കും.

date