Skip to main content

നവകേരള സദസ്സിലൂടെ പരിഹാരം: മുന്നൂറ് കുടുംബങ്ങൾക്ക് സംരക്ഷണ മതിൽ

 

13-ാം വാർഡ് പ്രദേശത്ത് പെരിയാറിൻ്റെ തീരം മതിൽ കെട്ടി സംരക്ഷിക്കണമെന്ന ജനങ്ങളുടെ വർഷങ്ങളായുള്ള ആവിശ്യത്തിന് നവ കേരള സദസ്സിലൂടെ പരിഹാരമായി.
 കളമശ്ശേരി മണ്ഡലം നവകേരള സദസ്സിൽ ഏലൂർ കുറ്റിക്കാട്ടുകയിലെ വെള്ളർകോടത്ത് അബ്ദുൾ ഖാദർ നൽകിയ പരാതിയിൽ പരിഹാരമാകുമ്പോൾ 300  കുടുംബങ്ങൾക്കാണ് ആശ്വാസമാകുന്നത്.

ഒരു ദിവസം തുടർച്ചയായി മഴ പെയ്താൽ താഴ്ന്ന പ്രദേശത്തുള്ള വീടുകൾ വെള്ളത്തിലാകും. എല്ലാ വർഷവും മഴക്കാലത്ത് ആദ്യം ദുരിതാശ്വാസ ക്യാമ്പിൽ എത്തുന്നത് ഇവിടുത്തെ ജനങ്ങളാണ്.

ഈ ദുരവസ്ഥ ചൂണ്ടിക്കാട്ടി വാർഡ് കൗൺസിലർ കെ.എം ഇസ്മയിൽ ഇറിഗേഷൻ വിഭാഗത്തിന് നൽകിയ പരാതിയിൽ നേരത്തെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നെങ്കിലും  സംരക്ഷണഭിത്തി യാഥാർത്ഥ്യമാകാത്തതിനാലാണ് അബ്ദുൾ ഖാദർ പരാതിയുമായി നവകേരള സദസ്സിൽ എത്തിയത്.

തുടർന്ന് അബദുൾ ഖാദറിൻ്റെ പരാതിയിൽ നടപടി ആരംഭിച്ചു. 47 ലക്ഷം രൂപയ്ക്കുള്ള എസ്‌റ്റിമേറ്റിന് സാമ്പത്തികാനുമതി ലഭിക്കുന്നതിനായി അയച്ചിട്ടുണ്ടെന്ന് ഇറിഗേഷൻ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയറുടെ അറിയിപ്പ് ലഭിച്ചു. എസ്റ്റിമേറ്റിന് അനുമതി ലഭിക്കുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന ആശ്വാസത്തിലാണ് അബ്ദുൾ ഖാദർ.

date