Skip to main content

യോഗ ഹാൾ ഉദ്ഘാടനം

        സർക്കാർ ആയുർവേദ കോളേജിന്റെ നിയന്ത്രണത്തിലുള്ള പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ പുതുതായി പണികഴിപ്പിച്ച യോഗ ഹാളിന്റെ ഉദ്ഘാടനം 2024 ഫെബ്രുവരി 28ന് പകൽ 11.30 മണിക്ക് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി അഡ്വ. വി.ശിവൻകുട്ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ സാംസ്കാരിക കേന്ദ്രം- പൂജപ്പുര മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ, ഡോ. ശശി തരൂർ എം.പി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് എ.പി.എം എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

പി.എൻ.എക്‌സ്. 870/2024

date