Skip to main content

ആര്‍മി റിക്രൂട്ട്‌മെന്റ്: ഹെല്‍പ് ഡെസ്‌ക് മാര്‍ച്ച് 12 മുതല്‍  

ഇന്ത്യന്‍ ആര്‍മിയില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്കായി കോഴിക്കോട് ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ താലൂക്ക് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ് ഡെസ്‌ക്കുകള്‍ ആരംഭിക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ മാര്‍ച്ച് 12 മുതല്‍ 18 വരെയാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. മാര്‍ച്ച് 12ന്- തലപ്പള്ളി, 13- ചാവക്കാട്, 14- കൊടുങ്ങലൂര്‍, 15- മുകുന്ദപുരം, 16- ചാലക്കുടി, 17- തൃശൂര്‍, 18- കുന്നംകുളം എന്നീ താലൂക്കുകളില്‍ സജ്ജമാക്കുന്ന സഹായകേന്ദ്രം മുഖേന യുവജനങ്ങള്‍ക്ക് ആര്‍മി റിക്രൂട്ട്‌മെന്റിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ ഫീസ് അല്ലാതെ അധികതുക അപേക്ഷകരില്‍ നിന്ന് ഈടാക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്- 9868937887, 0495 2382953. ഇ-മെയില്‍ - arocalicut67@gmail.com

date