Skip to main content

പഴഞ്ഞി കുടുംബാരോഗ്യ കേന്ദ്രം ഐ പി ബ്ലോക്ക് ഉദ്ഘാടനം 29 ന്

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പഴഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ഐ പി ബ്ലോക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി 29 ന് വൈകീട്ട് മൂന്നിന് എ സി മൊയ്തീന്‍ എംഎല്‍എ നിര്‍വഹിക്കും.

എ സി മൊയ്തീന്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 95 ലക്ഷം രൂപ വിനിയോഗിച്ചാണ് 6000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടു നിലകളിലായി പുതിയ ഐ പി ബ്ലോക്ക് നിര്‍മിച്ചത്. താഴത്തെ നിലയില്‍ വെയ്റ്റിങ് ഏരിയ, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വാര്‍ഡുകള്‍, ടോയ്‌ലെറ്റ് ബ്ലോക്കുകളും ഒന്നാം നിലയില്‍ ഡ്യൂട്ടി റൂം, ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍, ടോയ്‌ലെറ്റ് ബ്ലോക്ക് എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

നിലവില്‍ ഒ.പി, ഐ.പി, ലാബ്, ഫാര്‍മസി, ഫിസിയോതെറാപ്പി, പെയിന്‍ ആന്റ് പാലിയേറ്റീവ് എന്നീ ഉപമേഖലകളിലായി രോഗീകേന്ദ്രീകൃത ഉപപരിചരണവും തുല്യ പ്രാധാന്യത്തോടെ പബ്ലിക് ഹെല്‍ത്ത് സേവനങ്ങളും നല്‍കി വരുന്നുണ്ട്. രാവിലത്തെയും വൈകുന്നേരത്തേയും ഒ.പി. കളിലായി 500ല്‍പരം രോഗികള്‍ക്കും രാത്രികാല ഒ.പി.യില്‍ 70ല്‍പരം രോഗികള്‍ക്കും സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്.

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് അധ്യക്ഷയാകും. കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ എസ് രേഷ്മ മുഖ്യാതിഥിയാകും.

date