Skip to main content
കളിയുപകരണങ്ങളും ധാന്യ സംഭരണികളും വിതരണം ചെയ്തു

കളിയുപകരണങ്ങളും ധാന്യ സംഭരണികളും വിതരണം ചെയ്തു

അതിരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ അങ്കണവാടികള്‍ക്ക് കളിയുപകരണങ്ങളും ധാന്യ സംഭരണികളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആതിര ദേവരാജന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജനകീയ ആസൂത്രണ പദ്ധതിയിലൂടെ ധാന്യ സംഭരണികള്‍ക്ക് 2.5 ലക്ഷവും കളിയുപകരണങ്ങള്‍ക്ക് 1.5 ലക്ഷവുമാണ് ചെലവഴിച്ചിരിക്കുന്നത്. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് സൗമിനി മണിലാല്‍ അധ്യക്ഷയായി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജിംസി സി ജോസ്, കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റര്‍ ടിന്‍സി, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ കെ.കെ. റിജേഷ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഷിത രമേശ്, മനു പോള്‍, ജയചന്ദ്രന്‍, സനീഷ തുടങ്ങിയവര്‍ പങ്കെടുത്തു.

date