Skip to main content

ഉയർന്ന താപനില മുന്നറിയിപ്പ് - മഞ്ഞ അലർട്ട്

ഇന്നും നാളെയും (2024 ഫെബ്രുവരി 26 & 27) കൊല്ലം, ആലപ്പുഴ,  കോട്ടയം, പാലക്കാട്,  കോഴിക്കോട്  ജില്ലകളിൽ  ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, എറണാകുളം,  തൃശ്ശൂർ, കണ്ണൂർ  ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ)  ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.   

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ,  മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

date