Skip to main content

ഡിജിറ്റൽ സർവകലാശാല നവീകരിച്ച കെട്ടിട സമുച്ചയത്തിന്റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് (27 ഫെബ്രുവരി) നിർവഹിക്കും

കേരള ഡിജിറ്റൽ സർവകലാശാലയുടെ ടെക്‌നോപാർക്ക് ഫേസ് 1- ക്യാമ്പസിൽ നവീകരിച്ച  കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് (27 ഫെബ്രുവരി) ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.  സംസ്ഥാന സർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളുമായി ചേർന്ന് ഡിജിറ്റൽ സർവകലാശാല നടത്തി വരുന്ന ഗവേഷണാത്മക പരിശീലനങ്ങളുടെയും ജനകീയ പദ്ധതികളുടെയും വിജയപ്രഖ്യാപനങ്ങൾ അത് വകുപ്പു മന്ത്രിമാർ നിർവഹിക്കും. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഡിജിറ്റൽ സർവകലാശാല സ്വന്തമായി വികസിപ്പിച്ചെടുത്ത കൈരളി എ ഐ പ്രോസസർ ചിപ്പിന്റെ പ്രകാശനവും വിവിധ പദ്ധതി പ്രവർത്തനങ്ങളുടെ വിജയപ്രഖ്യാപനവും സമാരംഭം ഇതോടൊപ്പം നടക്കും. 

മന്ത്രി കെ .എൻ ബാലഗോപാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ  പട്ടികജാതിക്കാരിലെ  ബിരുദധാരികളായവർക്ക്  വേണ്ടി ഡിജിറ്റൽ സർവകലാശാല ആരംഭിക്കുന്ന സൗജന്യ പരിശീല പരിപാടിയുടെ  ഉദ്ഘാടനം മന്ത്രി കെ.  രാധാകൃഷ്ണൻ നിർവഹിക്കും. സർവ്വകലാശാല  വികസിപ്പിച്ച എ ഐ പ്രോസസർ 'കൈരളിയുടെപ്രകാശനം മന്ത്രി പി. രാജീവുംവ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർവകലാശാല ക്യാമ്പസിൽ  നടന്ന പരിശീലനത്തിൽ മികവ് പുലർത്തിയ ബിസിനസ് എക്‌സിക്കൂട്ടീവുകൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം മന്ത്രി ആർ. ബിന്ദുവും നിർവഹിക്കും. എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻവി ശശി, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ  ഡോ. സജി ഗോപിനാഥ്ഇലക്ട്രോണിക്‌സ് ഐ ടി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു കേൽക്കർ തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്‌സ്. 888/2024

date