Skip to main content

വിദ്യാര്‍ത്ഥികളെ നൂതന സാങ്കേതിക വിദ്യയില്‍ നൈപുണ്യമുള്ളവരാക്കി മാറ്റും : മുഖ്യമന്ത്രി

ഊരക്കാട് ഗവ. യുപി സ്‌കൂളില്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

വിദ്യാര്‍ത്ഥികളെ നൂതന സാങ്കേതിക വിദ്യയില്‍ നൈപുണ്യമുള്ളവരാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  ഊരക്കാട് ഗവ. യുപി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉള്‍പ്പെടെ സംസ്ഥാനത്തെ 68 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ത്ഥികളുടെ അക്കാദമിക് മികവ് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനമെന്നും ഡിജിറ്റല്‍ വിദ്യാഭ്യാസരംഗത്ത് സമാനതകളില്ലാത്ത നേട്ടമാണ് സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും  55 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. നാല് ക്ലാസ് മുറികളോട് കൂടിയ കെട്ടിടത്തില്‍ ഒന്ന് സ്മാര്‍ട്ട് ക്ലാസ്‌റൂമാണ്.

ചടങ്ങില്‍ പി വി ശ്രീനിജിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വിദ്യാകിരണം ജില്ലാ കോ ഓഡിനേറ്റര്‍ ഡാല്‍മിയ തങ്കപ്പന്‍ വിദ്യാകിരണം പദ്ധതി വിശദീകരണം നടത്തി.  വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അന്‍വര്‍ അലി, എ ഇ ഒ ടി.ശ്രീകല, ഹെഡ്മാസ്റ്റര്‍ എന്‍ എന്‍ ഉണ്ണി, പി ടി എ പ്രസിഡന്റ് കെ ടി ഷിബു, ഒ എസ് എ സെക്രട്ടറി കെ കെ ഏലിയാസ്, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, അധ്യാപകര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

date