Skip to main content

വിജിലന്‍സ് കമ്മിറ്റി യോഗം വ്യാഴാഴ്ച (29)

സര്‍ക്കാര്‍ വകുപ്പുകളെ അഴിമതി വിമുക്തമാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും കാര്യക്ഷമമായി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും കേരള സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് വി.എ.സി.ബി (വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ) മുഖേന നടപ്പിലാക്കി വരുന്ന എറണാകുളം ജില്ലാ വിജിലന്‍സ് കമ്മിറ്റിയുടെ 14-ാമത് യോഗം ഫെബ്രുവരി 29 വ്യാഴാഴ്ച വൈകിട്ട് 3ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് ജില്ലയിലെ പൊതുസേവകരുടെ അഴിമതി സംബന്ധമായ പരാതികള്‍ കമ്മിറ്റിയില്‍ രേഖാമൂലം ബോധിപ്പിക്കാം.

 

 

 

date