Skip to main content

കടല്‍ ഭിത്തി നിര്‍മ്മാണ സ്ഥലം എം.എല്‍.എയും കളക്ടറും സന്ദര്‍ശിച്ചു 

കടപ്പുറം ഗ്രാമപഞ്ചായത്തില്‍ അഞ്ചങ്ങാടി വളവില്‍ നടക്കുന്ന കടല്‍ ഭിത്തി നിര്‍മ്മാണ സ്ഥലം എന്‍.കെ അക്ബര്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ എന്നിവര്‍ സന്ദര്‍ശനം നടത്തി പുരോഗതി വിലയിരുത്തി. ജില്ലാ ഭരണകൂടം ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടണമെന്ന് ജില്ലാ വികസന സമിതിയില്‍ എം.എല്‍.എ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ നേരിട്ട് സ്ഥലസന്ദര്‍ശനം നടത്തിയത്.

കടല്‍ ഭിത്തിക്ക് ആവശ്യമായ കല്ലുകള്‍ എത്തിച്ചിട്ടുണ്ടെന്നും കല്ലുകളുടെ അളവ് രേഖപ്പെടുത്തി ഇന്ന് തന്നെ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ക്ക് അയക്കുമെന്നും അടിയന്തിരമായി പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നും ഇറിഗേഷന്‍ എഞ്ചിനീയര്‍ മുഹമ്മദ് ഷഫീക്ക് എം.എല്‍.എ യെയും കളക്ടറേയും അറിയിച്ചു.

date