Skip to main content

ചായ്പന്‍കുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് പുതിയ ലാബ് കെട്ടിടമായി; മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചു

കേടശ്ശേരിയിലെ ചായ്പന്‍കുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായി. പുതിയ ലാബ് കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനവും കെട്ടിട സമര്‍പ്പണവും സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജനീഷ് പി. ജോസ് താക്കോല്‍ ദാനവും നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ബി. പ്രതീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് 2020-21 വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ജെയിംസ്, ബ്ലോക്ക് പഞ്ചായത്തംഗം സി.വി. ആന്റണി, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.എം. മിനി, ജനപ്രതിനിധികള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date