ദേവികുളം ബ്ലോക്കില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 46 ലക്ഷം രൂപ
ദേവികുളം ബ്ലോക്കില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച 46 ലക്ഷം രൂപ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഏറ്റുവാങ്ങി.ബ്ലോക്ക് പഞ്ചായത്ത് - 10 ലക്ഷം, ശാന്തന്‍പാറ ഗ്രാമ പഞ്ചായത്ത് - 15 ലക്ഷം , ചിന്നക്കനാല്‍ ഗ്രാമ പഞ്ചായത്ത് - 20 ലക്ഷം, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് - ഒരു ലക്ഷം രൂപ എന്നീ തുകകള്‍ക്കുള്ള ചെക്കുകളും ഡി.ഡി.യും മന്ത്രിക്ക് കൈമാറി. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ എസ്. രാജേന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിച്ചു
എ ഡി എം പി ജി രാധാകൃഷ്ണന് ,തഹസീല്‍ദാര്‍ പി.കെ.ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുന്ദരം, ശാന്തന്‍പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്.കറുപ്പുസ്വാമി, ചിന്നക്കനാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി അന്‍പുരാജ് , ബിഡി ഒ .എം.കെ. ഗിരിജ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ഹെന്റി, ബ്ലോക്ക് ഗ്രാമ പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments