Post Category
ഫയര്മാന് ട്രെയിനി; നീന്തല്‍ ക്ഷമതാ പരീക്ഷ
കൊച്ചി: ഫയര്‍ ആന്റ് റസ്ക്യൂ സര്‍വ്വീസസ് വകുപ്പില്‍ ഫയര്മാന് ട്രെയിനി (കാറ്റഗറി നമ്പര്‍ 069/2017) തസ്തികയുടെ നീന്തല്‍ ക്ഷമതാ പരീക്ഷ സപ്തംബര്‍ 25, 26, 27 തീയതികളില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന് ടിക്കറ്റും, കമ്മീഷന് അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ അസലും വണ്‍ ടൈം വേരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റുമായി നിശ്ചിത തീയതിയിലും സ്ഥലത്തും സമയത്തും എത്തണം. പരീക്ഷയ്ക്കായി നിഷ്കര്‍ഷിച്ചിട്ടുളള നീന്തല്‍ വസ്ത്രം കൊണ്ടുവരണം.
date
- Log in to post comments