Skip to main content
ആനന്ദപുരം കോട്ടക്കുന്ന് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് 75 ലക്ഷം രൂപയുടെ ഭരണാനുമതി: മന്ത്രി ഡോ. ആര്‍. ബിന്ദു

ആനന്ദപുരം കോട്ടക്കുന്ന് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് 75 ലക്ഷം രൂപയുടെ ഭരണാനുമതി: മന്ത്രി ഡോ. ആര്‍. ബിന്ദു

കിണര്‍ റീചാര്‍ജ്ജിങ്ങിലൂടെ കുടിവെള്ള വിതരണവും കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള ജല ലഭ്യതയും ഉറപ്പാക്കുന്ന കോട്ടക്കുന്ന് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് ജലവിഭവ വകുപ്പ് 75 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുടയുടെ സമഗ്ര കാര്‍ഷിക പുരോഗതി ലക്ഷ്യമിടുന്ന പച്ചക്കുട പദ്ധതിയുടെകൂടെ ഭാഗമായാണ് കോട്ടക്കുന്ന് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. 

മുരിയാട് ഗ്രാമപഞ്ചായത്തിലെ ആനന്ദപുരത്താണ് പദ്ധതി നടപ്പിലാക്കുന്നത്. മേഖലയിലെ 85 ഹെക്റ്റര്‍ പ്രദേശത്തുള്ളവര്‍ക്ക് പദ്ധതിയുടെ ഗുണം ലഭ്യമാകും. പമ്പ് ഹൗസ്, സെക്ഷന്‍ ബിറ്റ്, പൈപ്പ് ലൈന്‍ തുടങ്ങിയവ സ്ഥാപിച്ച് 40 എച്ച്.പി മോട്ടോര്‍ ഉപയോഗിച്ചാണ് ജലവിതരണം നടത്തുക. പ്രദേശത്ത് കവുങ്ങ്, തെങ്ങ്, ജാതി തുടങ്ങിയവ കൃഷിചെയ്യുന്നവര്‍ക്കും പച്ചക്കറി കര്‍ഷകര്‍ക്കും കിണറുകളില്‍ കുടിവെള്ളക്ഷാമം നേരിടുന്നവര്‍ക്കും വേനല്‍ക്കാലത്ത് പദ്ധതി ഏറെ ഉപകരിക്കുമെന്നും മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു.

date