Skip to main content

പൊതു തെളിവെടുപ്പ് മാർച്ച് 26ന്

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ വൈദ്യുതി ബോർഡ് 2022 ഏപ്രിൽ 1 മുതൽ 5 വർഷത്തേക്കുള്ള മൂലധന നിക്ഷേപ പദ്ധതി അംഗീകരിക്കുന്നതിനായി സമർപ്പിച്ച പെറ്റീഷനിൽ ഡിസ്ട്രിബ്യൂഷൻ ബിസിനസ് യൂണിറ്റുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പ് മാർച്ച് 26നു രാവിലെ 11ന് കമ്മീഷന്റെ തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കോർട്ട് ഹാളിൽ നടത്തും. പൊതുതെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖാന്തിരവും പങ്കെടുക്കാം. വീഡിയോ കോൺഫറൻസ് മുഖാന്തിരം പങ്കെടുക്കാൻ താൽപര്യമുള്ളവർ മാർച്ച് 25ന് ഉച്ചയ്ക്ക് 12 നു മുൻപായി പേരും, വിശദവിവരങ്ങളും ഫോൺ നമ്പർ, ഇ-മെയിൽ ഐഡി സഹിതം കമ്മീഷൻ സെക്രട്ടറിയെ kserc@erckerala.org എന്ന ഇ-മെയിലിൽ അറിയിക്കണംതപാൽ മുഖേനയും ഇ-മെയിൽ വഴിയും (kserc@erckerala.org) പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. ലഭിക്കുന്ന അഭിപ്രായങ്ങൾ മാർച്ച് 20നു വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. തപാൽ മുഖേന അയക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി. വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ അയയ്ക്കണമെന്ന് സെക്രട്ടറി അറിയിച്ചു. പെറ്റിഷൻ (OP No. 65/2023) കമ്മീഷന്റെ www.erckerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും.

പി.എൻ.എക്‌സ്. 1114/2024

date