Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

 ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി 14 നിയമസഭ മണ്ഡലങ്ങളിലും എംസിസി, എഫ് എസ് ടി, എസ് എസ് ടി, വിഎസ് ടി, റിട്ടേണിംഗ് ഓഫീസർമാരുടെ ഓഫീസ്, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്ക് അവധി ദിവസങ്ങൾ അടക്കം 24 മണിക്കൂറും വീഡിയോഗ്രഫിക് ചിത്രീകരണം നടത്തുന്നതിനായി ഏറ്റവും കുറഞ്ഞത് 150 മുതൽ 200 വരെ യൂണിറ്റുകൾ വിതരണം ചെയ്യുവാൻ കഴിയുന്ന വ്യതക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും മുദ്ര വച്ച കവറിൽ ക്വട്ടേഷൻ ക്ഷണിച്ചു. ഒരോ യൂണിറ്റിൻറെയും ചിത്രീകരണം അതാത് ദിവസം സിഡിയിലാക്കി ഈ ആഫീസിൽ നിന്നും നിർദ്ദേശിക്കുന്ന ഓഫീസറെ ഏൽപിക്കേണ്ടതാണ്. ക്വട്ടേഷൻ പ്രകാരം ഒരുയൂണിറ്റിൻറെ സമയദൈർഘ്യം 8 മണിക്കൂറുകൾ ആയിരിക്കും. (8 x 3).

ക്വട്ടേഷനുകൾ മാർച്ച് 13 മുതൽ 16 ന് വൈകുന്നേരം 3 വരെ  സ്വീകരിക്കും. മുദ്രവച്ച കവറിനു പുറത്ത് 2024 പൊതു തിരഞ്ഞെടുപ്പ് - വീഡിയോഗ്രഫി ക്വട്ടേഷൻ എന്ന് എഴുതിയിരിക്കേണ്ടതാണ്. ക്വട്ടേഷനുകൾ 16.03.2024 വൈകുന്നേരം 3.15 പിഎം ന് എറണാകുളം ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് ക്വട്ട് ചെയ്യുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ ജില്ലാ ഇലക്ഷൻ ആഫീസർ അനുവദിക്കുന്നതായിരിക്കും

ക്വട്ടേഷൻ സമർപ്പിക്കുന്ന വ്യക്തികൾ സ്ഥാപനങ്ങൾ ജിഎസ് ടി നമ്പർ, പാ൯ നമ്പർ  എന്നിവ ക്വട്ടേഷനിൽ സൂചിപ്പിച്ചിരിക്കേണ്ടതും ക്വട്ടേഷൻ അംഗീകരിക്കുന്ന പക്ഷം ആവശ്യമായ നിരത ദ്രവ്യം കെട്ടിവെക്കേണ്ടതുമാണ്.

ക്വട്ടേഷൻ റദ്ദ് ചെയ്യുന്നതടക്കമുള്ള അന്തിമ തീരുമാനം ജില്ലാ ഇലക്ഷൻ ഓഫീസറിൽ നിക്ഷിപ്തമാണ്.

date