Skip to main content

യുവജന കമ്മീഷൻ യൂത്ത് ഐക്കൺ പുരസ്കാര വിതരണം

 

 കേരള സംസ്ഥാന യുവജന കമ്മീഷൻ 2023-24 വർഷത്തെ യൂത്ത് ഐക്കൺ അവാർഡ് വിതരണം  വ്യാഴാഴ്ച(മാർച്ച് 14) ഉച്ചക്ക് 2 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ സംഘടിപ്പിക്കുന്നു.  വ്യവസായ, വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം  നിർവ്വഹിക്കും. 

വിവിധ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് കമ്മീഷൻ അവാർഡ് നൽകുന്നത്. കല/സാംസ്കാരികം, കായികം, സാഹിത്യം, കാർഷികം, വ്യവസായ സംരംഭകത്വം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ നിറസാന്നിദ്ധ്യമാവുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാൽ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്ത യുവജനങ്ങളെയാണ് കമ്മീഷൻ നിയോഗിച്ച പ്രത്യേക ജൂറി അവാർഡിനായി തിരഞ്ഞെടുത്തത്. 

പുരസ്കാര ജേതാക്കൾ: ബേസിൽ ജോസഫ് (കല/ സാംസ്കാരികം),ആൻസി സോജൻ (കായികം), കെ. അഖിൽ (സാഹിത്യം),അശ്വിൻ പരവൂർ (കൃഷി), സജീഷ് കെ.വി. (വ്യവസായം), ശ്രീനാഥ് ഗോപിനാഥൻ (സാമൂഹിക സേവനം)

 
യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും വളർത്തുന്നത് ലക്ഷ്യമിട്ടുകൊണ്ട് യുവജന കമ്മീഷൻ സംഘടിപ്പിച്ച ഷോർട്ട്ഫിലിം മത്സര വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടക്കും.

date