Skip to main content

പി.എസ്.സി ഇന്റര്‍വ്യൂ 20, 21 തീയതികളില്‍

എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനീയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പര്‍ 413/2022) ഇന്റര്‍വ്യൂ മാര്‍ച്ച് 20, 21 തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ എറണാകുളം മേഖലാ ഓഫീസില്‍ നടത്തും. 

 

ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ മെസ്സേജ്, എസ്.എം.എസ് എന്നിവ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് തപാല്‍ മുഖേന അറിയിപ്പ് നല്‍കുന്നതല്ല. സമയം, സ്ഥലം എന്നിവ സംബന്ധിച്ചുളള വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളുടെ അഡ്മിഷന്‍ ടിക്കറ്റില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കണം. അറിയിപ്പ് ലഭിക്കാത്ത അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ എറണാകുളം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

date