Skip to main content

സൗജന്യ കോഴ്സുമായി അസാപ് കേരള

അഡീഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം (അസാപ്)കേരളയും ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായി ഹാൻഡ്‌സ് ഓൺ ട്രെയിനിങ് ഇൻ ബയോമെഡിക്കൽ എക്വിപ്മെന്റ് എന്ന കോഴ്സ് സൗജന്യമായി പഠിക്കാൻ അപേക്ഷ ക്ഷണിച്ചു. 

 ന്യൂനപക്ഷ വിഭാഗത്തിലെ ബി.പി.എൽ വിഭാഗക്കാർക്കും എ.പി.എൽ വിഭാഗത്തിൽ വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെയുമുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.  അപേക്ഷകരിൽ നിന്നും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങളിലെ തൊഴിൽ അന്വേഷകരെ 60 : 40 എന്ന അനുപാതത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കോഴ്സുകളുടെ യോഗ്യതയും മറ്റു വിവരങ്ങൾക്കും അസാപ് കേരളയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.asapkerala.gov.in സന്ദർശിക്കുകയോ   9778598336   എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം. അവസാന തീയ്യതി : മാർച്ച് 26. 
 

date