Skip to main content

സൗജന്യ ലാപ്ടോപ്പ് വിതരണം

2023-24 അധ്യയന വർഷത്തിൽ പൊതു പ്രവേശന പരീക്ഷയിലൂടെ മെറിറ്റിൽ അഡ്മിഷ൯ ലഭിച്ച് പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിച്ച് കൊണ്ടിരിക്കുന്ന മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ  തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ ലാപ് ടോപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 30 വരെ ദീർഘിപ്പിച്ചു. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും എറണാകുളം ജില്ലാ ഓഫീസിൽ നിന്നും കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡി൯്റെ വെബ്സൈറ്റായ www.kmtwwfb.org യിലും ലഭ്യമാണ്.

date