Skip to main content

സാമൂഹ്യ നീതി വകുപ്പ് വികലാംഗ ജീവനക്കാര്‍ക്കും തൊഴില്‍ദായകര്‍ക്കും  സ്ഥാപനങ്ങള്‍ക്കും അവാര്‍ഡ് നല്‍കും

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്തു വരുന്ന അന്ധര്‍, ബധിരര്‍, അസ്ഥിസംബന്ധമായ വൈകല്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍/ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട വികലാംഗ ജീവനക്കാര്‍ക്കും, ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ വികലാംഗര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുള്ള തൊഴില്‍ദായകര്‍ക്കും, വികലാംഗക്ഷേമ രംഗത്ത് മികച്ച സേവനം അനുഷ്ഠിക്കുന്ന സ്ഥാപനങ്ങള്‍ക്കും 2018 ലെ സംസ്ഥാന അവാര്‍ഡിന് നിശ്ചിത ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരു സ്ഥാപനത്തിലെ മൊത്തം ജീവനക്കാരില്‍ രണ്ടോ അതിലധികമോ ശതമാനം ജീവനക്കാര്‍ വികലാംഗരാണെങ്കില്‍ മാത്രമേ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ദായകര്‍ക്കുള്ള അവാര്‍ഡിന് അപേക്ഷിക്കുവാന്‍ അര്‍ഹതയുള്ളു.

അന്ധര്‍, ബധിരര്‍, അസ്ഥിസംബന്ധമായ വൈകല്യമുള്ളവര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ എന്നിവരുടെ ഉന്നമനത്തിന് മികച്ച സേവനം കാഴ്ചവയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ക്യാഷ് അവാര്‍ഡ് നല്‍കുന്നത്. 

പൂരിപ്പിച്ച അപേക്ഷ, അപേക്ഷകന്റെ ഔദേ്യാഗിക രംഗത്തെ പ്രവര്‍ത്തനം മറ്റ് പ്രവര്‍ത്തന മണ്ഡലങ്ങളെ സംബന്ധിച്ച വിവരങ്ങള്‍/കഴിവുകള്‍ വ്യക്തമാക്കുന്നതിനുള്ള വിവരങ്ങള്‍ (സി.ഡിയിലും) വൈകല്യം തെളിയിക്കുന്നതിനുള്ള രേഖകള്‍, ഫോട്ടോ പാസ്‌പോര്‍ട്ട് & ഫുള്‍സൈസ് (വൈകല്യം ബോധ്യപ്പെടുത്തുന്ന രീതിയിലുള്ളത്) സഹിതം ഒക്‌ടോബര്‍ 15ന് മുമ്പ് അതത് ജില്ലാ സാമൂഹ്യനീതി ഓഫീസുകളില്‍ സമര്‍പ്പിക്കണം. സ്ഥാപനങ്ങളുടെ അപേക്ഷയില്‍ അതിന്റെ പ്രവര്‍ത്തനങ്ങളും ഫോട്ടോയും സി.ഡിയില്‍ ഉള്‍പ്പെടുത്തി, പൂരിപ്പിച്ച അപേക്ഷാഫോറം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.swdkerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

   പി.എന്‍.എക്‌സ്.4164/18

date