Skip to main content

ലോകസഭാ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കണം

ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് ORDER  (www.order.ceo.kerala.gov.in) സോഫ്റ്റ് വെയര്‍ സജ്ജമായിട്ടുണ്ട്. ജില്ലയിലെ വിവിധ കേന്ദ്ര/ സംസ്ഥാന/ പൊതുമേഖല സ്ഥാപനങ്ങള്‍ അവരുടെ കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തി അതാത് തദ്ദേശസ്വംയഭരണ സ്ഥാപനങ്ങളിലെ മേധാവികള്‍ക്ക് മാര്‍ച്ച് 22നകം സമര്‍പ്പിക്കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. സ്ഥാപന മേധാവികള്‍ ജീവനക്കാരുടെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന സാക്ഷ്യപത്രം, ORDER സോഫ്റ്റ് വെയറില്‍ നിന്നും ജനറേറ്റ് ചെയ്ത സ്റ്റാഫ് ലിസ്റ്റ്, റിമാര്‍ക്‌സ്  രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവ തെളിയിക്കുന്ന രേഖ എന്നിവയുടെ ഹാര്‍ഡ് കോപ്പി അതാത് തദ്ദേശസ്വംയഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നല്‍കണം. തദ്ദേശസ്വംയഭരണ സ്ഥാപനത്തിന് കീഴിലുള്ള എല്ലാ കേന്ദ്ര/ സംസ്ഥാന/ പൊതുമേഖല സ്ഥാപനങ്ങളും സോഫ്റ്റ് വെയറില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയെന്ന് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തി എല്ലാ സ്ഥാപനങ്ങളുടേയും ലിസ്റ്റ്, ജനറേറ്റ് ചെയ്ത സ്റ്റാഫ് ലിസ്റ്റ്, റിമാര്‍ക്‌സ് ഉണ്ടെങ്കില്‍ അവ തെളിയിക്കുന്ന രേഖ എന്നിവയുടെ ഹാര്‍ഡ് കോപ്പി സഹിതം മാര്‍ച്ച് 23ന് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം.

date