Skip to main content

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കമ്പ്യൂട്ടറൈസേഷനും  ടോക്കണ്‍ സംവിധാനവും 

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കമ്പ്യൂട്ടറൈസേഷന്റെയും ടോക്കണ്‍ സംവിധാനത്തിന്റെയും ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരനം നിര്‍വഹിച്ചു. ആശുപത്രിയില്‍ എല്ലാ വിഭാഗങ്ങളും കമ്പ്യൂട്ടറൈസേഷന്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ടോക്കണ്‍ സംവിധാനം പ്രവര്‍ത്തനമാരംഭിച്ചത്.

           ജനറല്‍ ആശുപത്രിയിലെ ഔട്ട്‌പേഷ്യന്റ് വിഭാഗത്തിന്റെയും ഇന്‍ പേഷ്യന്റ് വിഭാഗത്തിന്റെയും ക്യാഷ്വാലിറ്റിയുടെയും ഫാര്‍മസിയുടെയും ലാബിന്റെയും കമ്പ്യൂട്ടറൈസേഷന്‍ ജോലികളാണ് പൂര്‍ത്തിയായത്. ഒ.പിയുടെയും ഐ.പിയുടെയും ക്യാഷ്യാലിറ്റിയുടെയും കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയായതോടെ ഇനി ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ക്യൂവില്‍ നില്‍ക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം. ഫാര്‍മസിയിലും, ലാബിലും, ഐ.പിയിലും, ക്യാഷ്യാലിറ്റിയിലും കമ്പ്യൂട്ടറൈസേക്ഷന്‍ പൂര്‍ത്തിയായതോടെ രോഗികളുടെ പൂര്‍ണ്ണ വിവരങ്ങളും ഡോക്ടറുടെ സേവനങ്ങളും അറിയാന്‍ കഴിയും. ജനറല്‍ ആശുപത്രിയെ രോഗീ സൗഹൃദ ആശുപത്രിയാക്കുന്നതിന്റെ ഭാഗമായിട്ടാണ് ആശുപത്രിയില്‍ കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയാക്കിയത്. 

       നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രാജി ദിലീപ്, ആശുപത്രി സൂപ്രണ്ട് ഡോ. ഷാനി അബു, ആശുപത്രി വികസന സമിതി അംഗങ്ങളായ സജി ജോര്‍ജ്, കെ.എ. നവാസ്, സി.എം.ഷുക്കൂര്‍ എന്നിവര്‍ പങ്കെടുത്തു.

date