Skip to main content

നാരിശക്തി ഫിറ്റ്‌നസ് റണ്‍ 

നെഹ്‌റു യുവ കേന്ദ്രയുടെയും ഗവ. ലോ കോളജ് എന്‍എസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ നാരിശക്തി ഫിറ്റ്‌നസ് റണ്‍ സംഘടിപ്പിച്ചു. അസിസ്റ്റന്റ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി ഫ്‌ളാഗ് ഓഫ് ചെയ്തു. സ്ത്രീകളില്‍ ഫിറ്റ്‌നസ് സന്ദേശം എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സി ബിന്‍സി, ഗവ. ലോ കോളേജ് പ്രോഗ്രാം ഓഫീസര്‍ ഡോ. എം.ഐ. ശ്രീജമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date