Skip to main content

ഓട്ടിസം മാസാചാരണം

സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം ക്ലിനിക്കിന്റെയും ആശുപത്രിയുടെയും നേതൃത്വത്തില്‍ ഓട്ടിസം മസാചാരണ പരിപാടികള്‍ ജില്ലാ ആര്‍. സി. എച്ച്. ഓഫീസര്‍ ഡോ. എം. എസ്. അനു ഉദ്ഘാടനം ചെയ്തു.

ആശുപത്രി സൂപ്രണ്ട് ഡോ. സുമി അധ്യക്ഷയായി. ആര്‍. എം. ഒ. ഡോ. ശരണ്യ ബാബു, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അനിത, ഡോ. ശരത്, ശിശുരോഗ വിഭാഗം മേധാവി ഡോ. ശ്രീകുമാരി, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. മിനി നായര്‍, നഴ്‌സിംഗ് സൂപ്രണ്ട് റോസ്ലിന്‍, പി.ആര്‍.ഒ ആര്‍.അരുണ്‍ കൃഷ്ണന്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഷിനു തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു മാസക്കാലം വിവിധ ബോധവത്കരണ പരിപാടികള്‍, കുട്ടികളുടെ കലാ-കായിക മത്സരങ്ങള്‍, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, കുട്ടികളുടെ കയ്യെഴുത്ത് മാസിക പ്രദര്‍ശനം തുടങ്ങി വിവിധ പരിപാടികളുണ്ട്. ഏപ്രില്‍ 29 നാണ് സമാപനം.

date