Skip to main content

തിരഞ്ഞെടുപ്പ് ചെലവ്: കണക്ക് രേഖപ്പെടുത്താൻ പരിശീലനം 9 ന്

 

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കും അവരുടെ ഏജന്റുമാർക്കും വരവ് ചെലവ് കണക്കുകൾ രേഖപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പരിശീലനം നൽകും. 

ഏപ്രിൽ 9  രാവിലെ 10.30 ന് എറണാകുളം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ/ ഏജന്റുമാർക്കും ഉച്ചക്ക് 2.30 ന് ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ/ ഏജന്റുമാർക്കും പരിശീലനം നൽകും. എറണാകുളം കളക്ടറേറ്റിലെ ട്രെയിനിങ് ഹാളിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

date