Skip to main content

പരിശീലത്തിന് അപേക്ഷ ക്ഷണിച്ചു

 

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻ്റ് എംപ്ലോയ്‌മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന 'കിലെ ഐഎഎസ് അക്കാദമിയിൽ' അടുത്ത ബാച്ച് സിവിൽ സർവീസ് പ്രിലിമിനറി / മെയിൻസ് പരീക്ഷയുടെ പരിശീലത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സംഘടിത, അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമാണ് പരിശീലനം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. പത്തു മാസമാണ് കോഴ്സ് ദൈർഘ്യം. ക്ലാസുകൾ  ജൂൺ ആദ്യ വാരം ആരംഭിക്കും. ഈ കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്ന ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതർ സംസ്ഥാന അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡ്, എറണാകുളം ഓഫീസിൽ ഏപ്രിൽ 20 നകം ബന്ധപ്പെടുക. ഫീസ് സംബന്ധിച്ചുള്ള വിശദാംശങ്ങൾ 20,000 +18 ശതമാനം ജിഎസ് ടി  പ്ലസ്  + 2000 (കോഷ൯ ഡിപ്പോസിറ്റ്). കൂടുതൽ വിവരങ്ങളും, അപേക്ഷ സമർപ്പിക്കേണ്ട ലിങ്കും kile.kerala.gov.in വെബൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 8075768537, 0471- 2479966, 0471-2309012 നമ്പരുകളിൽ ബന്ധപ്പെടാം.
 

date