Skip to main content

സിവിൽ സർവീസ് പ്രിലിമിനറി/മെയിൻ പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

 

കിലെയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐ എ എസ് അക്കാദമിയിൽ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾക്കും, ആശ്രിതർക്കും 2024 വർഷത്തെ അടുത്ത ബാച്ച് സിവിൽ സർവീസ് പ്രിലിമിനറി/മെയിൻ പരീക്ഷയുടെ പരിശീലനത്തിലേക്കു അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. 10 മാസമാണ് കോഴ്സ് ദൈർഘ്യം. 2024 ജൂൺ ആദ്യവാരം ക്ളാസ്സുകൾ ആരംഭിക്കും. ഈ കോഴ്സിൽ ചേരാനാഗ്രഹിക്കുന്ന ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ബിരുദധാരികളായ മക്കൾ, ആശ്രിതർ എന്നിവർ ബോർഡിൽ നിന്നും വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കേണ്ട അവസാന തീയതി 2024 ഏപ്രിൽ 20 ആണ് .കൂടുതൽ വിവരങ്ങൾക്ക് 0484 -2800581 എന്ന നമ്പറിൽ ബന്ധപ്പെടാം.

date