Skip to main content

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ്. അക്കാഡമിയിൽ സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷയുടെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ ബിരുദദാരികളായ ആശ്രിതർക്ക് അപേക്ഷിക്കാം. ബോർഡിൽ നിന്ന് വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ 20നകം അപേക്ഷിക്കണം. 10 മാസമാണ് കോഴ്സ് കാലാവധി. ജൂൺ ആദ്യവാരം ക്ലാസുകൾ ആരംഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട ലിങ്കും കോഴ്സ് സംബന്ധിച്ച് കൂടുതൽ വിവരങ്ങളും kile.kerala.gov.in ൽ ലഭിക്കുംകൂടുതൽ വിവരങ്ങൾക്ക്: 0471-2479966, 0471-2309012.

പി.എൻ.എക്സ്. 1352/2024

date