Skip to main content

ലോക്സഭാ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ പരിശിലനം മാറ്റി 

 

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ 14 നിയമസഭാ നിയോജക മണ്ഡലങ്ങളിലും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് ഏപ്രിൽ 12, 13 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന പരിശീലനം ഏപ്രിൽ 17, 18 തീയതികളിലേക്ക് മാറ്റിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു. 12-ാം തീയതിയിലെ പരിശീലനം 17 നും 13-ാം തീയതിയിലെ പരിശീലനം 18 നും നടക്കും. 
വേദികളിലും സമയത്തിലും മാറ്റം ഉണ്ടായിരിക്കുന്നതല്ല. ഏപ്രിൽ 15, 16 തീയതികളിലെ പരിശീലനത്തിന് മാറ്റമില്ല.

date