Skip to main content

സിവിൽ സർവീസ് പരിശീലനം

        കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് സിവിൽ സർവീസ് പ്രിലിമിനറി/ മെയിൻസ് പരീക്ഷയുടെ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ അക്കാഡമിയിൽ 2024 ജൂൺ ആദ്യ വാരം പുതിയ ബാച്ച് ആരംഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. പത്തു മാസമാണ് കോഴ്സ് ദൈർഘ്യം. ഈ കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്ന കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ബിരുദധാരികളായ മക്കൾ/ ആശ്രിതർ ക്ഷേമനിധിയിൽ നിന്നും വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് സഹിതം ഏപ്രിൽ 20ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ലിങ്ക് www.kile.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ പ്രവർത്തി സമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്ആശ്രിതത്വ സർട്ടിഫിക്കറ്റിനായി വെള്ള പേപ്പറിൽ എഴുതിയ അപേക്ഷയോടൊപ്പം രജിസ്ട്രേഷൻ കാർഡിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, എസ്.എസ്.എൽ.സി ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം ക്ഷേമനിധി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ നമ്പർ: 7907099629, 0471 2309012, 2307742.

പി.എൻ.എക്‌സ്. 1380/2024

date