Skip to main content

അഭിമുഖം 

 

സംസ്ഥാന സഹകരണ യൂണിയന്റെ   തിരുവനന്തപുരത്തെ   കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍   (കിക്മ)  2024-26 വർഷത്തെ എം.ബി.എ.   (ഫുള്‍ടൈം)  ബാച്ചിലേയ്ക്കുളള അഡ്മിഷന് അഭിമുഖം നടത്തുന്നു. ഏപ്രില്‍ 16 ന് നോര്‍ത്ത് പറവൂരിലെ സഹകാരി ഭവനിലെ സഹകരണ പരിശീലന കോളേജ് / കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെയാണ് അഭിമുഖം നടത്തുന്നത്.

കേരള സര്‍വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, ലോജിസ്റ്റിക്‌സ് എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്കും  സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒ.ഇ.സി./എസ്.സി./എസ്.ടി. വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും എം.ബി.എ. എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kicma.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോൺ : 9446835303/ 8547618290 
 

date