Skip to main content

അപേക്ഷ ക്ഷണിച്ചു 

 

ഗവ.ഐ.ടി.ഐ കളമശ്ശേരി ക്യാംപസിൽ പ്രവർത്തിക്കുന്ന ഗവ. അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം (എ.വി.ടി.എസ്)  എന്ന സ്ഥാപനത്തിൽ  ടൂൾ ആന്റ് ഡൈ മേക്കിംഗ് ഗവ.അഡ്വാൻസ്ഡ് ഷോർട്ട് ടേം കോഴ്സുകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകൾ എ.വി.ടി.എസ് കളമശ്ശേരിയിൽ നേരിട്ട് നൽകാം. ഐ.ടി.ഐ ട്രേഡുകളായ ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, ഇൻസ്ട്രുമെന്റ് മെക്കാനിക് എന്നിവ പാസായവർക്കോ, മൂന്ന് വർഷത്തെ  പ്രവൃത്തിപരിചയമുള്ളവർക്ക് സ്പോൺസർഷിപ്പോടു കൂടിയോ കോഴ്സിലേക്ക് അപേക്ഷിക്കാം. 
 ഫോൺ :0484-2557275, 9847964698

date