Skip to main content
വിമുക്തി പവലിയന്‍ ആരംഭിച്ചു 

വിമുക്തി പവലിയന്‍ ആരംഭിച്ചു 

തൃശൂര്‍ പൂരം എക്സിബിഷനില്‍ എക്‌സൈസ് ലഹരി വര്‍ജ്ജന മിഷനായ വിമുക്തി പവലിയന്‍ ആരംഭിച്ചു. പവലിയന്റെ ഉത്ഘാടനം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എസ്. ഷാനവാസ് നിര്‍വഹിച്ചു. അസി. എക്‌സൈസ് കമ്മീഷണറും വിമുക്തി മാനേജരും കൂടിയായ പി.കെ സതീഷ് പദ്ധതി വിശദീകരണം നടത്തി. തൃശൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. സുരേഷ്, എക്സൈസ് സ്റ്റേറ്റ് അസോസിയേഷന്‍ ഭാരവാഹിയായ എം.ബി വത്സരാജ്, ജില്ലാ സെക്രട്ടറി കെ.എന്‍ ജയേഷ് തുടങ്ങിയവര്‍ സംസാരിച്ചു. മാതൃക തയ്യാറാക്കി പവലിയന്‍ സജ്ജീകരിച്ചത് എക്സൈസ് പ്രേവന്റിവ് ഓഫീസര്‍ ടി.ജി മോഹനനാണ്. 

ലഹരി മാഫിയയുടെ കെണിയില്‍ പെടുന്നതും ഉപയോഗം കൊണ്ട്  രോഗിയാവുന്നതും തുടര്‍ന്ന് ആജീവനാന്ത കാരാഗൃഹത്തിലോ, അതല്ലെങ്കില്‍ അകാല മൃത്യുവിലോ എത്തുന്നതും പാവലിയന്റെ ഒരു ഭാഗത്ത് ചിത്രീകരിച്ചിട്ടുണ്ട്. ലഹരി ഉപയോഗത്തില്‍പ്പെട്ടവര്‍ക്ക് കൗണ്‍സിലിംഗ്, മറ്റു ഡി അഡിക്ഷന്‍ ചികിത്സാ മാര്‍ഗ്ഗങ്ങളെക്കുറിച്ചും തുടര്‍ന്ന് ജീവിതമാകുന്ന ലഹരിയിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട സാമഗ്രികളാണ് പവിലിയന്റെ മറ്റൊരു ഭാഗം. കൂടാതെ വിമുക്തി പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഹെല്‍പ് ലൈന്‍ നമ്പറുകളെക്കുറിച്ചും പവലിയനില്‍ വിശദീകരിക്കുന്നുണ്ട്. കായികമാണ് ലഹരി, അറിവാണ് ലഹരി എന്നീ സന്ദേശങ്ങളെ ഉള്‍പ്പെടുത്തി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

date