Skip to main content

സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

        കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പബ്ലിക് റിലേഷൻസ് ഓഫീസർ (കാറ്റഗറി നമ്പർ. 11/2023) തസ്തികയിലേക്ക് 2024 ഫെബ്രുവരി 18ന് നടത്തിയ എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മേയ് 2ന് രാവിലെ 10.30ന് തിരുവനന്തപുരം കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നടത്തും. ഷോർട്ട് ലിസ്റ്റിലെ ഉദ്യോഗാർഥികളുടെ രജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിലായിരിക്കും വെരിഫിക്കേഷൻ നടത്തുക. ഓരോ രജിസ്റ്റർ നമ്പറിനും നിശ്ചയിക്കപ്പെട്ട സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസലും കോപ്പിയും സഹിതം നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർഥികളെ തുടർന്നുള്ള തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ഉൾപ്പെടുത്തില്ല. യാതൊരു കാരണവശാലും സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയോ പ്രമാണങ്ങൾ ഹാജരാക്കുന്നതിന്റേയോ സമയപരിധി നീട്ടി നൽകില്ല. വെരിഫിക്കേഷൻ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച വിശദാംശങ്ങൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഉദ്യോഗാർഥികൾക്കും ഇത് സംബന്ധിച്ച അറിയിപ്പ് എസ്എംഎസ് മുഖേന അയച്ചിട്ടുണ്ട്. ഏപ്രിൽ 28 വരെ യാതൊരു അറിയിപ്പും ലഭിക്കാത്തവർ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഓഫീസുമായി ബന്ധപ്പെടണം.

പി.എൻ.എക്‌സ്. 1462/2024

date