Skip to main content

ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജിലന്റായി സി-വിജില്‍ : ജില്ലാ കലക്ടര്‍

ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കുന്നതിന് രൂപീകരിച്ച 'സി-വിജില്‍' ആപ്പ് അതിവേഗ പരാതിപരിഹാരമാണ് നടത്തുന്നതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്.സാധാ സമയവും 'വിജിലന്റായ' ടീമിനെയാണ് പരാതി പരിഹാരത്തിനായി ജില്ലയില്‍ സജ്ജമാക്കിയിട്ടുള്ളത്.

11621 പരാതികളാണ് ജില്ലയിലെ 11 അസംബ്ലി നിയോജകമണ്ഡലങ്ങളില്‍ നിന്നായി ലഭിച്ചത് .ഇതില്‍ 11368 പരാതികള്‍ ശരിയെന്ന് കണ്ടെത്തി നടപടി സ്വീകരിച്ചു കഴിഞ്ഞു. 250 പരാതികളില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. മുന്ന് കേസുകളില്‍ അന്വേഷണ നടപടികള്‍ നടത്തി വരുന്നു. ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് കരുനാഗപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നാണ്(2083). കഴമ്പുണ്ടെന്ന് കണ്ടെത്തിയ മുഴുവന്‍ പരാതികളും മണ്ഡലത്തില്‍ പരിഹരിച്ചിട്ടുണ്ട്. പരാതി ലഭിച്ചു 100 മിനിറ്റിനകം പരിഹരിക്കപ്പെടുകയാണ് എന്ന സവിശേഷതയാണ് ശ്രദ്ധേയം. പ്ലേ സ്റ്റോര്‍-ആപ്പ്സ്റ്റോര്‍ എന്നിവയില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷന്‍ മുഖേന പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതിയോടൊപ്പം ഉപോല്‍ബലകങ്ങളായ ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിവ സമര്‍പ്പിക്കാം എന്നും അറിയിച്ചു .

നിയോജകമണ്ഡലടിസ്ഥാനത്തില്‍ സി-വിജില്‍ ആപ്പിന്റെ നിലവിലെ കണക്കുകള്‍- (ലഭിച്ച പരാതികള്‍,ശരിയെന്നു കണ്ടെത്തി പരിഹരിച്ചു കഴിഞ്ഞവ എന്ന ക്രമത്തില്‍ )

ചടയമംഗലം -1234, 1205

 

ചാത്തന്നൂര്‍ -900, 895

 

ചവറ -1279, 1225

 

ഇരവിപുരം -648, 635

 

കരുനാഗപ്പള്ളി -2083, 2057

 

കൊല്ലം -1054, 1028

 

കൊട്ടാരക്കര -1129, 1120

 

കുണ്ടറ -537, 513

 

കുന്നത്തൂര്‍ -671, 662

 

പത്തനാപുരം -1001, 994

 

പുനലൂര്‍ -1085, 1034.

 

ചാത്തന്നൂര്‍, ചവറ, കൊട്ടാരക്കര മണ്ഡലങ്ങളില്‍ ഓരോന്ന് വീതം പരാതികളികളിലാണ് അന്വേഷണ നടപടികള്‍ നടത്തി വരുന്നത് .

date